മെല്‍ബണ്‍: ബ്രസീലില്‍ അര്‍ജന്റീന സൗഹൃദ ക്ലാസിക്കില്‍ അര്‍ജന്റീനയ്ക്ക് വിജയം. മെല്‍ബണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബ്രസിലിനെതിരെ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.അര്‍ജന്റിനക്ക് വേണ്ടി ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് വിജയ ഗോള്‍ നേടിയത്.

കളിയില്‍ അര്‍ജന്റീന വിജയ്ച്ചുവെങ്കിലും കളിയില്‍ ബ്രസില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി . ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഗബ്രിയേല്‍ മെര്‍കാഡോയുടെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മാര്‍ മല്‍സരത്തില്‍ കളിച്ചിരുന്നില്ലാ. എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ കളിച്ചിരുന്നു.