സൗഹൃദം നടിച്ച് മകളുടെ അശ്ലീല ചിത്രം പകര്‍ത്തി; യുവാവിനെ വിളിച്ചുവരുത്തിയ പിതാവ് പിന്നീട് നല്‍കിയത് ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing സൗഹൃദം നടിച്ച് മകളുടെ അശ്ലീല ചിത്രം പകര്‍ത്തി; യുവാവിനെ വിളിച്ചുവരുത്തിയ പിതാവ് പിന്നീട് നല്‍കിയത് ഇതാണ്

മുംബൈ: മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ യുവാവിന് ഒരു അച്ഛന്‍ നല്‍കിയ ശിക്ഷ മരണം. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുഹൃത്തിനെ തന്നെയാണ് അച്ഛന്‍ കൊന്നത്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് പ്രതിയേയും സഹായിച്ച ആലെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടാലി കൊണ്ട് വെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം ആദ്യം ലഭിച്ചു. എന്നാല്‍ ആരാണ് കൊലപാതകി എന്നും ആരാണ് മരിച്ചതെന്നും തിരിച്ചറിയാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. പിന്നീട് മരിച്ച ആളുടെ ഫോട്ടോ വിവിധ സ്ഥലങ്ങളില്‍ പരസ്യപ്പെടുത്തുകയായിരുന്നു.അങ്ങനെയാണ് മരിച്ചത് സുഹാസ് ദോണ്ഡെ എന്നയാളാണെന്ന് മനസിലായത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോളാണ് ആരിഫ് ഖാസി (42), അങ്കുഷ് സാനെ (45) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തിയത്. മരിച്ച സുഹാസും പ്രതിയായ ആരിഫും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ ആരിഫ് തീരുമാനിക്കുകയായിരുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ മയക്കി. തുടര്‍ന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാട്ടിലേക്ക് കാറിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

0Shares