സൗഹൃദം നടിച്ചെത്തിയ യുവാക്കൾ 24കാരിയെ കാറിലിട്ട് പീഡിപ്പിച്ചു; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം

  • Post category:news
  • Reading time:1 min read
You are currently viewing സൗഹൃദം നടിച്ചെത്തിയ യുവാക്കൾ 24കാരിയെ കാറിലിട്ട് പീഡിപ്പിച്ചു; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം

ദില്ലി: സുഹുത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. 24കാരിയായ യുവതിയാണ് കാറില്‍ വച്ച്‌ താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായിയെന്ന് പരാതി നല്‍കിയത്. ദില്ലിയിലെ ഷഹ്ദാരയിലെ ക്രോസ് റിവര്‍ മാളിന് സമീപം കാറിൽ ഒരു യുവതി കരയുന്നതായി വഴിയാത്രക്കാരാനാണ് പൊലീസില്‍ വിളിച്ചറിയിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. അപ്പോഴാണ് സുഹുത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായുള്ള പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കിതരാമെന്ന് പറഞ്ഞാണ് വ്യവസായിയായ അമിത് എന്ന യുവാവ് മറ്റൊരു സഹൃത്തുവഴി യുവതിയെ പരിജയപ്പെടുന്നത്. മുപ്പതുകാരനായ അമിത് ഉത്തർപ്രദേശ് സ്വദേശിയാണ്. മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു എന്നാണ് പോലീസ് നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അമിത്തിൻ്റെ അറസ്റ്റ് രേഖപെടുത്തി എന്നാണ് വിവരം.

0Shares