
മാവേലിക്കരയില്‍ പോലീസുകാരിയെ വെട്ടിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിഅജാസ് മരണത്തിന് കീഴടങ്ങി. ഇയാൾക്കും സാരമായി പൊള്ളൽ ഉണ്ടായിരുന്നു. അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം നേരത്തേ നിലച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

നാട്ടുകാരുടെ സഹായത്തോടെയാണ് അജാസിനെ പിടികൂടുകയും പോലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചതും. ഇയാള്‍ ട്രാഫിക് പോലീസുകാരനാണ്. പ്രതിയുടെ മരണത്തോടെ കേസ് അടഞ്ഞുപോകില്ലെന്നാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ക്രിമിനൽ കേസുകളിൽ വിദഗ്ദ്ധനുമായ അഡ്വ എസ്കെ രാജീവ് പറയുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പ്രതിയായ അജാസിന് കുറ്റക്കാരനെന്ന് തെളിയുന്ന പക്ഷം പരമാവധി വധശിക്ഷ വരെ ലഭിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
“പ്രതി മരിച്ചെന്ന് കരുതി കേസ് തീർന്ന് പോകില്ല. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ പ്രതിയെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നത് അന്വേഷണ പരിധിയിൽ വരേണ്ട കാര്യമാണ്. അത് കൂടി വ്യക്തമാകാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല,” അഭിഭാഷകൻ വിശദീകരിച്ചു.
