സൗന്ദര്യവും ശരീരഭംഗിയും നിലനിര്‍ത്താന്‍ സെലിബ്രറ്റികൾ പിന്തുടരുന്ന ഡെയ്റ്റ്; പ്രായം തോന്നാതിരിക്കാൻ ഉള്ള ഭക്ഷണ രീതി അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing സൗന്ദര്യവും ശരീരഭംഗിയും നിലനിര്‍ത്താന്‍ സെലിബ്രറ്റികൾ പിന്തുടരുന്ന ഡെയ്റ്റ്; പ്രായം തോന്നാതിരിക്കാൻ ഉള്ള ഭക്ഷണ രീതി അറിയാം

ശരീരഭംഗി നിലനിര്‍ത്താനായി സെലിബ്രറ്റികളും സിനിമാ താരങ്ങളും പിന്തുടരുന്ന ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്. എന്താണ് ഈ വീഗന്‍ ഡയറ്റ്? മത്സ്യം, മാംസം, മുട്ട, പാല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സസ്യാഹാരം മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്.

പാലും മുട്ടയും ഒഴിവാക്കുന്നതു കൊണ്ടു നഷ്ടപ്പെടുന്ന പോഷകഗുണങ്ങള്‍ക്ക് പകരം മുളിപ്പിച്ച ഭക്ഷണം കഴിക്കാം. വീഗന്‍ ഡയറ്റില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിന്‍, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകള്‍ കഴിക്കേണ്ടി വരാം. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, സീറിയലുകള്‍, പയറു പരിപ്പ് വര്‍ഗങ്ങള്‍, നട്‌സ്, സോയയില്‍ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകള്‍, ന്യൂട്രീഷനല്‍ യീസ്റ്റ് എന്നിവ വീഗന്‍ ഡയറ്റില്‍ ഉപയോഗിക്കാം.

0Shares