
ജിദ്ദ: ജിദ്ദയില്‍ സൗദി രാജകൊട്ടാരത്തില്‍ ഭീകരാക്രമണം. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരിയായ അക്രമി കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി പൌരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഏറ്റുമുട്ടലില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിലാണ്.

കൊല്ലപ്പെട്ടെ അക്രമിയുടെ പക്കല്‍ നിന്നും മെഷിന്‍ ഗണും മൂന്നു പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. കൊട്ടാരത്തിന്‍റെ ഗേറ്റിലേക്ക് കാര്‍ ഓടിച്ചാണ് ഇയാള്‍ വന്നത്. ആക്രമവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്ന സോഷ്യല്‍ മീഡിയ പ്രാചരണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ അമേരിക്കന്‍ പൌരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ സൗദി ആവശ്യപ്പെട്ടിട്ടുണ്ട്.
