സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു

റിയാദ്: സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച രാജകുമാരന്‍. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. മുന്‍ കിരീടവകാശി മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീല് അല്‍ സഊദിന്റെ മകനാണ്. ഹൂതി വിമതരുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സൗദി-യെമന്‍ ദക്ഷിണ അതിര്‍ത്തിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതര്‍ സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി അയച്ച മിസൈല്‍ സൗദി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി 11 രാജകുമാരന്മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ഉള്‍പ്പെടെ 50 ലധികം പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയതിന് പിന്നാലെ കിരീടവകാശി സ്ഥാനത്ത് നിന്നും അസീസ് രാജകുമാരനെ മാറ്റി മുഹമ്മദ് ബിന്‍ നായിഫിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ജൂണില്‍ മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റി മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയാക്കിയിരുന്നു.

 

0Shares