സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ സഹോദരൻ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ സഹോദരൻ അന്തരിച്ചു

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ സഹോദരൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്. 95 വയസ്സായിരുന്നു. 1932ൽ ജനിച്ച ഇദ്ദേഹം ഇപ്പോൾ ഔദ്യോഗിക പദവികൾ ഒന്നും വഹിച്ചിരുന്നില്ല.

റിയാദ് ഗവർണർ ഫൈസർ രാജകുമാരന്‍റെയും നാഷണൽ ഗാർഡ് മന്ത്രി അബ്ദുള്ള രാജകുമാരന്‍റെയും പിതാവാണ്. മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇന്നു രാത്രി ഇഷാ നമസ്കാരത്തെ തുടർന്ന് മയ്യിത്ത് നമസ്കാരം നിർവഹിക്കും. ഇതിനു ശേഷമായിരിക്കും ഖബറടക്കം.

0Shares