റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക, വിനോദ, കായിക നഗരം സൗദി തലസ്ഥാനത്ത് നിര്‍മ്മിക്കുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി നിലവില്‍ വരുന്ന ‘അല്‍ഖിദിയ്യ’ പദ്ധതിക്ക് 2018 ആദ്യത്തില്‍ തറക്കല്ലിടും.

തലസ്ഥാന നഗരിയുടെ തെക്ക്, പടിഞ്ഞാറ് മുസാഹമിയ്യയോടടുത്ത് മക്ക ഹൈവേയില്‍ 65 കിലോമീറ്റര്‍ അകലത്തിലാണ് 334 കിലോമീറ്റര്‍ ചുറ്റളവിലുള്ള ‘അല്‍ഖിദിയ്യ നഗരം’ സ്ഥാപിക്കുക. പദ്ധതി 2022 ല്‍ പൂര്‍ത്തിയാക്കുമെന്നും അമീര്‍ മുഹമ്മദ് വ്യക്തമാക്കി.