റിയാദ്: സൗദി അറേബ്യ അമേരിക്കന്‍ നിര്‍മ്മിതിയിലുള്ള ആധുനിക യുദ്ധ വിമാനം പുറത്തിറക്കി. യെമനില്‍ വിഘടനവാദികളുമായുള്ള യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെയാണ് സൗദി പുതിയ യുദ്ധ വിമാനം പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചു നടന്ന ചടങ്ങിലാണ് അമേരിക്കന്‍ നിര്‍മ്മിതിയായ എഫ്-15എസ്എ വിമാനം അവതരിപ്പിച്ചത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.