റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അല്ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസം നേരിട്ടു. പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ച മുതല്‍ അവധി നല്‍കി. മിക്ക സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഉച്ചക്ക ശേഷം അവധി നല്‍കി.
പടിഞ്ഞാറന്‍, മധ്യ പ്രവിശ്യകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തമ്പടിക്കുന്നതും ദീര്‍ഘദൂര യാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെയായി മുപ്പത്തിയഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ദുബൈയില്‍ വലിയ തോതില്‍ ഗതാഗത തടസത്തിനും മഴ കാരണമായി. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് അവധി നല്‍കി