സൗദിയില്‍ ശക്തമായ മഴ; രണ്ട് ദിവസത്തിനിടെ നാല് മരണം

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ ശക്തമായ മഴ; രണ്ട് ദിവസത്തിനിടെ നാല് മരണം

റിയാദ്: ഏതാനും ദിവസങ്ങളായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തബൂക്ക്, അല്‍ബഹ, ഹയില്‍, തായിഫ്, മക്ക എന്നിവിടങ്ങളിലാണ് ഇടിയോടുകൂടിയ മഴ. മഴക്കെടുതിയില്‍ ഇതിനോടകം നാല് പേര്‍ മരിച്ചു. അല്‍ ബഹക്കടുത്തു അല്‍ ഹജ്‌റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലന്‍, ഹായിലില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരെ അല്‍ ഷംലി പ്രദേശത്തുള്ള സൗദി യുവാവ്, തബൂക്ക് അല്‍ ബദാഈല്‍ പ്രദേശത്തുള്ള മറ്റൊരാള്‍ എന്നിവര്‍ ഒഴുക്കില്‍ പെട്ടാണ് മരിച്ചത്. ഇടിമിന്നലേറ്റ് മക്കയിലെ അല്‍ റാഷിദിയ ഡിസ്ട്രിക്റ്റില്‍ ഒരു സ്വദേശി യുവതിയും മരിച്ചു.പല സ്ഥലങ്ങളിലും ആലിപ്പഴ വര്‍ഷത്തോടെയാണ് മഴ. തായിഫില്‍ ശക്തമായ ആലിപ്പഴ വര്‍ഷം കാരണം റോഡുകളില്‍ മഞ്ഞു കൂനകള്‍ മൂടി ഗതാഗതം തടസ്സപ്പെട്ടു. തബൂക്കിലെ മരുഭൂമിയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒട്ടകങ്ങള്‍ ഒലിച്ചുപോയി.പല പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. മഴക്കെടുതികളില്‍ പെട്ട് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0Shares