റിയാദ്: സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ബദര്‍ ജില്ലയിലെ ശിഫ മേഖലയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെ തീപിടുത്തമുണ്ടായത്. തലസ്ഥാനമായ റിയാദിലെ ബദര്‍ ജില്ലയിലാണ് സംഭവം. റിയാദ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മരിച്ചവരില്‍ എട്ടു പേര് ഇന്ത്യാക്കാരാണെന്ന് സംശയിക്കുന്നു.

രണ്ട് ബംഗ്ളാദേശികളും രണ്ട് പാകിസ്താനികളുമാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങളും സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. ഫാക്ടറിയില്‍ നിറയെ തീ ആളിക്കത്താന്‍ സഹായിക്കുന്ന പെയിന്റും പോളിമര്‍ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്. തകരം കൊണ്ടുള്ള മേല്‍ക്കൂരയാണ് ഫാക്ടറിയുടേത്. ഇതെല്ലാമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.
മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ സുരക്ഷാവിഭാഗം നടത്തിയ പരിശ്രമം വിജയം കണ്ടത് വലിയ ദുരന്തത്തില്‍ നിന്ന് മേഖലയെ രക്ഷപ്പെടുത്തി.
