ദമ്മാം: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ ജന ജീവിതം ദുസ്സഹമായി. പല പ്രധാന റോഡുകളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതം സ്തംഭിച്ചു. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ മലയിടിച്ചിലിലും വെള്ളപ്പൊക്കവുമുണ്ടായി.നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയില്‍പ്പെട്ടിട്ടുണ്ട്. വാഹനത്തില്‍ കുടുങ്ങി കിടന്ന നൂറ് കണക്കിന് ആളുകളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കനത്ത മഴയില്‍ നിരത്തുകളിലെ ചില സിഗ്‌നലുകള്‍ പ്രവര്‍ത്തന രഹിതമായി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്.

അല്‍ ഖോബാര്‍ അസ്തൂണ്‍ ആശുപത്രിക്ക് സമീപം മുത്തഹിദ സ്ട്രീറ്റില്‍ ഒരു സ്വകാര്യ കമ്പനിയിലെ രാസപദാര്‍ഥങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് വെള്ളം വലിയ കുമിളകളായി മാറി റോഡില്‍ വന്നടിഞ്ഞു. സ്ഥലത്ത് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദൂരക്കാഴ്ച്ച കുറവായതിനാല്‍ പലയിടത്തും വാഹനങ്ങള%