റിയാദ്: സൗദി അറേബ്യ എണ്ണ ഉല്‍പാദനം കുറച്ചു. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും സ്വതന്ത്ര ഉല്‍പാദകരും കഴിഞ്ഞമാസം ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ധാരണയിലായിരുന്നു. ഉല്‍പാദനം കുറച്ചതോടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ കുറവു വരുമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫലിഹ് അറിയിച്ചു. എണ്ണ വിപണിയുടെ സന്തുലനം വീണ്ടെടുക്കാനാണ് ഉല്‍പാദനം കുറയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

ആഗോളതലത്തില്‍ പ്രതിദിനം 28 കോടി ബാരല്‍ എണ്ണ ആവശ്യമുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കുള്ള വിഹിതമാണ് കുറവു വരുത്തിയതെന്ന് സൗദി ആരാംകോ അറിയിച്ചു. ഹെവി ക്രൂഡ് ഇനത്തിലുള്ള എണ്ണയാണ് ഈ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയ്ക്കുള്ള വിഹിതം കുറയ്ക്കാന്‍ സൗദി മന്ത്രാലയം തീരുമാനിച്ചത്.