സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവര്‍ മലയാളികളടക്കം ഒരു ലക്ഷത്തി നാല്‍പതിനായിരമായി; ഇരുപതിനായിത്തിലേറെ പേരെ നാടുകടത്തി

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവര്‍ മലയാളികളടക്കം ഒരു ലക്ഷത്തി നാല്‍പതിനായിരമായി; ഇരുപതിനായിത്തിലേറെ പേരെ നാടുകടത്തി

റിയാദ്: സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പതിനായിരമായി. ഇഖാമ നിയമലംഘനത്തിന് മലയാളികളടക്കം ഒരു ലക്ഷത്തോളം പേര്‍ പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് മാത്രം മുപ്പത്തയ്യായിരത്തിലേറെ പേരാണ് ജയിലിലായത്. നിയമ ലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. പൊതുമാപ്പ് അവസാനിച്ചതിനു ശേഷം നവംബര്‍ 16 ന് ആരംഭിച്ചതാണിത്. ഈ മാസം രണ്ടുവരെ മാത്രം പരിശോധനയില്‍ പിടിയിലായത് ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം പേര്‍. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്. മുപ്പത്തയ്യായിരത്തിലേറെ പേര്‍ തൊഴില്‍ നിയമലംഘകരും. ഇതിനകം ഇരുപതിനായിത്തിലേറെ പേരെ നാടുകടത്തി. തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്. രാജ്യത്തേക്ക് അതിര്‍ത്തി വഴി കടന്നെത്തിയ പതിനായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ വിവിധ എംബസികള്‍ക്ക് കൈമാറി. ഇവരെ നാട്ടിലേക്കക്കയക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവര്‍ക്കൊന്നും ഇനി സൗദിയിലേക്ക് ഇനി മടങ്ങാനാകില്ല. കൊടുംകുറ്റവാളികളും തെരച്ചിലിനിടെ അകത്തായി.തൊഴില്‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് പരിശോധന. സ്ഥാപനങ്ങളും തൊഴില്‍ ക്യാമ്പുകളും താമസസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇഖാമ ഉണ്ടായിട്ടും കയ്യില്‍ സൂക്ഷിക്കാത്തതിന് നിരവധി പേര്‍ അറസ്റ്റിലായി. രേഖകള്‍ പിന്നീടെത്തിക്കുന്ന ഇവര്‍ക്ക് മുവ്വായിരം റിയാല്‍ വരെ പിഴ ലഭിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നൂറുകണക്കിന് സ്ഥാപനങ്ങള്‍ രാജ്യത്ത് ഇതിനകം പൂട്ടിയിട്ടുണ്ട്.

0Shares