സൗദിയില്‍ ട്രാഫിക് ലംഘനം നടത്തുന്നവര്‍ കുടുക്കിലാകും; മൊബൈലുപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരേയും പിടികൂടാന്‍ ക്യാമറ റഡി

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ ട്രാഫിക് ലംഘനം നടത്തുന്നവര്‍ കുടുക്കിലാകും; മൊബൈലുപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരേയും പിടികൂടാന്‍ ക്യാമറ റഡി

റിയാദ്: സൗദിയില്‍ മൊബൈലുപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി ക്യാമറയില്‍ പതിയും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരേയും പിടികൂടാന്‍ ക്യാമറകള്‍ സഹായിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടത്തിന് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ നീക്കം. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് സൗദി ട്രാഫിക് വിഭാഗം നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഇനി മുതല്‍ മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ പ്രധാന റോഡുകളിലെല്ലാം ക്യാമറ സ്ഥാപിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. നിലവില്‍ സിഗ്‌നല്‍ ലംഘനവും അമിതവേഗവുമാണ് സൌദിയിലെ ക്യാമറകളില്‍ പതിയുന്നത്. ക്യാമറകള്‍ ഉപയോഗിച്ചുള്ള ഈ പുതിയ നിരീക്ഷണ സംവിധാനം സാഹിര്‍ എന്നറിയപ്പെടുന്നു.
പുതിയ പരിഷ്‌കരണം ഉടന്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി ട്രാഫിക് മേധാവി മുഹമ്മദ് അല്‍ബസ്സാമിയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്ത് വാഹനാപകട നിരക്ക് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം അമിത വേഗതയും മൊബൈല്‍ ഉപയോഗവുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായത്. മൊബൈലുപയോഗിച്ച് വാഹനമോടിക്കുന്നവരാണ് സൌദിയിലെ 14 ശതമാനം പേര്‍. സീറ്റ് ബെല്‍റ്റ ധരിക്കാത്ത നിരവധി പേരുണ്ട് വാഹനമോടിക്കുന്നവരില്‍. അപകടം നടന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഇതില്ലാതാക്കും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ക്യാമറകളില്‍ ഈ ദൃശ്യം പതിച്ചെടുക്കാനുള്ള നീക്കം.  ഇതോടെ വാഹനാപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രതീക്ഷ.

 

0Shares