സൗദിയില്‍ ഇനിമേല്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം.

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ ഇനിമേല്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം.

സൗദി: സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിനുള്ള പുതിയ കര്‍മ്മ പദ്ധതികള്‍ മൂന്നുമാസത്തിനകം ആവിഷ്‌കരിക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലുകളില്‍ പഠനത്തിനും പരിശീലനത്തിനും അവസരമുണ്ടാക്കുകയാണ് ആദ്യ പടിയായി ചെയ്യുന്നത്.

ഇതിനായി വിദ്യഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഒത്തു ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക. രാജ്യത്തെ ചെറുകിട, മധ്യവര്‍ഗ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു വലിയ തൊഴില്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്വദേശികള്‍ക്കായി തൊഴിലവസരം കൊണ്ടു വരാന്‍ സൗദി തൊഴില്‍ മന്ത്രാലയം പദ്ധതി രൂപീകരിക്കുന്നത്.

0Shares