റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉന്നത സാങ്കേതിക വിദ്യകളോടുകൂടിയ ക്യാമറകളും കണ്‍ട്രോള്‍ സിസ്റ്റവും മറ്റു അനുബന്ധ സൗകര്യങ്ങളോടുകൂടിയ സമ്പൂര്‍ണ നിരീക്ഷണ സംവിധാനമാണ് സ്ഥാപിക്കേണ്ടതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെടുന്ന തീയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനവും വേണം.

സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിരീക്ഷണ നിയമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ക്യാമറകള്‍ സ്ഥാപിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തെ മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമടക്കം നിരീക്ഷണ ക്യാമറകള്‍ കര്‍ശനമാക്കും.