ലണ്ടന്‍: ഭാര്യയുടെ ചേതനയറ്റ ശരീരവുമായി ആറു ദിവസം ഒരേ മുറിയില്‍ ജീവിച്ച ഭര്‍ത്താവ്..! ക്യാന്‍സര്‍ മൂലം മരിച്ച ഭാര്യ വെന്റിയുടെ മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കാതെ മരണത്തോടുള്ള സമൂഹത്തിന്റെ മനസ്ഥിതിയെ വെല്ലുവിളിക്കാനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഭര്‍ത്താവ് റസല്‍ ഡേവിഡ്സണ്‍ പറയുന്നത്. അടക്കം ചെയ്യുന്നത് വരെ മൃതദേഹം വീട്ടില്‍ തന്നെ കിടത്താനുള്ള അനുവാദം നിയമപരമായി നേടുകയും ചെയ്തു ഈ ഭര്‍ത്താവ്.

മരണം എന്നത് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ട ഒന്നാണ്. അതിനെ കുറിച്ച് സംസാരിക്കാന്‍ പോലും ആരും താല്‍പര്യം കാണിക്കുന്നില്ല എന്നാണ് ഡേവിഡ്സണ്‍ പറയുന്നത്. ഭാര്യയെ മറ്റൊരാളും നോക്കേണ്ട. അതേ മുറിയില്‍ അവള്‍ക്കൊപ്പം താനുമുണ്ടാവും എന്നാണ് അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞത്. ഭാര്യയുടെ നാല്‍പതാം ജന്മദിനത്തിലാണ് അവരുടെ രോഗത്തെക്കുറിച്ച് അറിയുന്നത്. പ്രകൃതിദത്തമായ ചികിത്സയിലൂടെയാണ് ഭാര്യ പിന്നീട് മുന്നോട്ടു പോയത്. ആ ചികിത്സാരീതി അവളുടെ ആയുസ് അല്‍പ്പംകൂടി നീട്ടി കൊടുത്തതായി ഡേവിഡ്സണ്‍ പറയുന്നു. ചിലര്‍ക്ക് ഇത് ഭ്രാന്തായി തോന്നാം.. മറ്റു ചിലര്‍ക്ക് മരിച്ചിട്ടും ഭാര്യയോടുള്ള പ്രണയം ഭ്രാന്തമായ രീതിയില്‍ പ്രകടിപ്പിക്കുന്ന ഒരു മനുഷ്യനെ ആയിട്ടായിരിക്കും തോന്നുക. എന്തായാലും സ്‌നേഹത്തിന് മുന്നില്‍ മരണം അപ്രസക്തമാവുന്നു എന്നാണ് ഹൃദയത്തില്‍ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഒരു കടല്‍ കൊണ്ടുനടന്ന റസല്‍ ഡേവിഡ്സണ്‍ സാക്ഷ്യപ്പെടുത്തുന്നത്.