സ്‌നേഹിച്ച് കൊതി തീരാതെ ഒരു അനിയന്‍, ഏട്ടന്റെ ശവപ്പെട്ടിയുമായി നഗരമധ്യത്തിലൂടെ പാതിരാത്രിയില്‍…

  • Post category:news
  • Reading time:1 min read
You are currently viewing സ്‌നേഹിച്ച് കൊതി തീരാതെ ഒരു അനിയന്‍, ഏട്ടന്റെ ശവപ്പെട്ടിയുമായി നഗരമധ്യത്തിലൂടെ പാതിരാത്രിയില്‍…

ബ്രസീല്‍: ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹവുമായി യുവാവിന്റെ സൈക്കിള്‍ സവാരി. ബ്രസീലിലാണ് സംഭവം. തനിക്ക് ചേട്ടനെ വല്ലാതെ മിസ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ മറുപടി. ശവപ്പെട്ടി സൈക്കിളിന് പിറകില്‍ വെച്ച് രാത്രിയില്‍ യുവാവിനെ നടുറോഡില്‍ കണ്ട പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് ഞെട്ടിക്കുന്ന സത്യം പറഞ്ഞത്. 29 കാരനായ എല്‍ഡെര്‍ലാന്‍ഡെസ് റോസയുടെ മുതിര്‍ന്ന സഹോദരന്‍ എറി എറിസ്ബെര്‍റ്റോ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. തന്നോട് ചേട്ടന്‍ സ്വപ്നത്തില്‍ വന്ന് പണ്ട് പോയതുപോലെ നമുക്കൊരുമിച്ച് ഒരു റൈഡിന് പോകാമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ് റോസ പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് രാത്രി സെമിത്തേരിയില്‍ ചെല്ലുകയും സഹോദരന്റെ ശവക്കല്ലറ പൊളിച്ച് ശവപ്പെട്ടി സൈക്കിളില്‍ കെട്ടി യാത്ര ചെയ്യുകയുമായിരുന്നു റോസ്. നാട്ടുകാരില്‍ പലരും ശവപ്പെട്ടിയുമായുള്ള യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. 3 വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവാവ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇത് കണ്ട് പലര്‍ക്കും തമാശയായി തോന്നിയിരിക്കാം.. കളിയാക്കി ചിരിച്ചിരിക്കാം. നമ്മളൊരുമിച്ച് പോയ സ്ഥലങ്ങളിലെല്ലാം, ചേട്ടന്‍ മരിച്ചാലും ഞാന്‍ കൊണ്ടുപോകുമെന്ന വാഗ്ദാനം ഞാന്‍ നല്‍കിയിരുന്നു. അത് ഞാന്‍ പാലിച്ചുവെന്നാണ് റോസയുടെ പ്രതികരണം. സഹോദരന്റെ പെട്ടെന്നുള്ള മരണം റോസയുടെ മാനസിക നിലയെ മോശമായി ബാധിച്ചിട്ടുണ്ടെന്നും, ഇപ്പോഴും ചേട്ടന്‍ കൂടെയില്ലെന്ന് അംഗീകരിക്കാന്‍ റോസയുടെ മനസ്സിന് സാധിച്ചിട്ടില്ലെന്നും റോസയുടെ രക്ഷിതാക്കള്‍ പറയുന്നു.

https://www.youtube.com/watch?v=3TKZjcgbwI8

0Shares