
സ്‌നേഹവെറി വീണ്ടും ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി 17 വയസുകാരിയെ തീകൊളുത്തി കൊന്നു. പ്രണയം നിരസിച്ചതിനെതുടര്‍ന്നാണ് കൊല.

22 വയസുകാരനായ ഗോലു എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഗോലു വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
