
അഗര്‍ത്തല: ബോളിവുഡ് സിനിമയെ അനുകരിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥിനികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ പോലീസ് കേസെടുത്തു. അസമിലെ ഹലിലാകണ്ടിയിലെ കട്ലിചെറ സ്കൂളിലാണ് സംഭവം. ഫൈസുദ്ദീന്‍ ലാസ്കര്‍ എന്ന അധ്യാപകനാണ് ഇത്തരത്തില്‍ പ്രവൃത്തി ചെയ്തത്. പഠനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനകളുമായി ചിത്രമെടുത്തതെന്നാണ് ഇയാളുടെവാദം.

ഹൈസ്കൂള്‍ അധ്യാപകനാണ് ഫൈസുദ്ദീന്‍. ചിത്രം പുറത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു രക്ഷിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ ഒരു സ്ത്രീയെ പീഡിപ്പിച്ചതായും അധ്യാപകനെതിരെ ആരോപണമുണ്ട്.
