
സുൽത്താൻ ബത്തേരിയിൽ ക്ലാസ് റൂമിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്‍റെ ജീവിതം
സംസ്ഥാന സ്‌കൂൾ കലോത്സവം മോണോ ആക്ട് വേദിയിൽ. എട്ടാം ക്ലാസുകാരനായ സിദ്ധാർത്ഥയാണ് അപ്പീലിൽ മത്സരിക്കാൻ എത്തി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത്.

സിദ്ധാർത്ഥയ്ക്ക് യ്ക്ക് കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്കിൽപ്പെട്ട് മത്സരം നഷ്ടമാകുമായിരുന്നു. എന്നാൽ പ്രതിഷേധത്തിനൊടുവില്‍ മത്സരിക്കാൻ അവസരം ലഭിച്ചപ്പോള്‍ വേദിയിൽ ഷെഹ്‍ലയുടെ ദാരുണാന്ത്യം അവതരിപ്പിച്ച് എ ഗ്രേഡും നേടിയാണ് സിദ്ധാർത്ഥ മടങ്ങിയത്. തിരുവനന്തപുരം സെൻജോൺസൺ ഹയര്‍സെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥ എ. എസിന് അഭിനയത്തിൽ നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പ്രളയവും യു.എ.പി.എ കേസുമടക്കം സമകാലിക വിഷയങ്ങളാണ് ഇത്തവണ മോണോ ആക്ട് വേദിയിൽ പ്രമേയങ്ങളായത്.
