സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് മുങ്ങി; മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിലായത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് മുങ്ങി; മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിലായത് ഇങ്ങനെ

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. പ്ലാക്കാട് എ യൂനിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്കുമാറിനെ(28)യാണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതി. രക്ഷിതാക്കള്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും കുട്ടി വ്യക്തമാക്കിയിരുന്നു. പിതാവ് ഇക്കഴിഞ്ഞ രണ്ടിന് ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുകയായിരുന്നു.

0Shares