
തിരുവനന്തപുരം: വര്‍ക്കലയിലെ സ്‌കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യമെന്ന് പരാതിയെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തി. സംഭവത്തില്‍ നിരവധി ബൈക്ക് സഹിതം ആളുകളെ പോലീസ് പിടികൂടി. വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുന്നിയൂര്‍, വര്‍ക്കല ഹൈ സ്‌കൂള്‍, എസ്.എന്‍ കോളേജ്, ട്യൂട്ടോറിയല്‍ അടക്കമുളള സ്ഥാപനങ്ങളുടെ പരിസരത്ത് വിദ്യാര്‍ത്ഥിനികളെയും മറ്റു പെണ്‍കുട്ടികളെയും ശല്യം ചെയ്ത പൂവാല സംഘത്തെയാണ് പോലീസ് പിടികൂടിയത്.

വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പിടികൂടിയ ചിലരുടെ കൈവശം കഞ്ചാവ് നിറച്ച സിഗരറ്റും ലഹരി ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. മൂന്ന് പേര്‍ യാത്ര ചെയ്ത് ബൈക്കുകളും ലൈസന്‍സ്, വാഹന രേഖകള്‍ ഇല്ലാതെ ഓടിച്ച വണ്ടികള്‍ അമിതശബ്ദമുണ്ടാക്കി സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുകളും പിടിച്ചെടുത്തു.
അതേസമയം അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനും 18 തികയാത്തവര്‍ക്ക് വാഹനം നല്കിയ രക്ഷിതാക്കളുടെ പേരില്‍ മോട്ടര്‍ വാഹന വകുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാനും തീരുമാനമായി.
