സ്‌കൂളിൻ്റെ ക്ലാസ് റൂമില്‍ അധ്യാപകൻ്റെയും അധ്യാപികയുടെയും ചുംബനലീല; വീഡിയോ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂളിൻ്റെ  ക്ലാസ് റൂമില്‍ അധ്യാപകൻ്റെയും അധ്യാപികയുടെയും ചുംബനലീല; വീഡിയോ വൈറലായി

ഗുജറാത്ത്: അധ്യാപകരുടെ ചുംബനകേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ ക്ലാസ് റൂമില്‍ അധ്യാപകന്റെയും അധ്യാപികയുടെയും ചുംബനലീലയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്. ഇതോടെ സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസര്‍ ഉത്തരവിട്ടു. സഞ്‌ജേലി താലൂക്കില്‍ നിന്നുള്ള നാട്ടുകാര്‍ സംഭവത്തേക്കുറിച്ച് പരാതിയുമായി എത്തിയിരിക്കുകയാണിപ്പോള്‍.

https://www.youtube.com/watch?v=Fm0wVnn73Po

പരാതിക്കൊപ്പം, അധ്യാപകര്‍ ചുംബിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഡി.പി.ഇ.ഒയ്ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലും വാട്ട്സ് ആപ്പിലും ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമല്ലെന്നും ഡി.പി.ഇ.ഒ എന്‍.ജി വ്യാസ് അറിയിച്ചു. രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവത്തേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

0Shares