പയ്യന്നൂര്‍(കണ്ണൂര്‍): സ്കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി ഹരിദാസ്(55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഓഫിസിലേക്ക് പോകവേ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഹരിദാസ് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിക്കുകയായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചു.
അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്കൂട്ടറില്‍ ലോറിയിടിച്ച് കാങ്കോല്‍- ആലപ്പടമ്പ പഞ്ചായത്ത് സെക്രട്ടറി മരിച്ചു