സ്വർണക്കടത്ത്‌; പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വേദനാജനകമെന്ന്‌ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി

  • Post category:news
  • Reading time:1 min read
You are currently viewing സ്വർണക്കടത്ത്‌; പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വേദനാജനകമെന്ന്‌ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ മാനേജര്‍മാരായിരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കര്‍. വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും വേദനാജനകമാണെന്നും ലക്ഷ്മി പറഞ്ഞു.

ബാലഭാസ്‌ക്കറിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്. ഈ പ്രതികള്‍ ബാലഭാസ്‌കറിന്‍റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇയാള്‍ ബാലഭാസ്‌കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്ന് എന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഒളിവിലുള്ള മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു ബാലഭാസ്‌കറിന്‍റെ ഫിനാന്‍സ് മാനേജറായിരുന്നു എന്നും വാര്‍ത്ത വന്നിരുന്നു.

https://www.facebook.com/balabhaskar.page/posts/2219984188089562?__xts__[0]=68.ARC1miHq3S8hXo5LqE9mhpJ5wO6ogAJI9Kr6g6qQD_bvrrn8WgWnv3bhvQHt0w6wxXCnJ_fvhL3JjC1VedYniOcR41CJ8w9AzWn26xPAvgqWaOKdd9seoQknM1-ceVGvwHkUkT_kGWO64Zzk_pdVO8bHwQv9LYPlgp20ooXGFj-TAgeOPODOEc6Z1xFgPHowz7JmC3RiblMjaCaJv6eubc1uJ-HibmJHOesgBdEJZiIVxTZBeqUKoxWjuFQe7vGIFNhB47CQiTd5gkZVhdqr5oqjwfoPuAxB7J46VxvLK6A88IIwHg9YKw2tTx5jTm8PbqemURuCzFByLVRBPpFf8A&__tn__=-R

0Shares