സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളിലാണ് അപകടം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജെയു-എയറിന്റെ യാത്രാവിമാനവും ഒരു ചെറിയ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ജെയു -എയര്‍ വിമാനത്തിലെ 17 യാത്രക്കാരും ചെറു വിമാനത്തിലെ നാലു പേരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ജെയു -എയറിന്റെ 52 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ആദ്യ വിമാനം എവിടെയാണ് തകര്‍ന്നുവീണതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എത്ര പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നതിനെക്കുറിച്ച് വിവരം ലഭിച്ചുവരുന്നതേയുള്ളൂ. രക്ഷാപ്രവാര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് അപകടം; 23 മരണം