സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് വിടവാങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് വിടവാങ്ങി.

പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്  പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ഒറ്റപ്പാലം കയറമ്പാറ പാലയില്‍ മഠത്തില്‍ താമസിച്ചുവരികയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു സ്വാമി. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തെ പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മീയ രംഗത്തും അര്‍ബുദ രോഗ ചികിത്സാ രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു സ്വാമി.

പരമ്പരാഗത വൈദ്യ ചികിത്സയില്‍ നിന്നും വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നായിരുന്നു സ്വാമിയുടെ വാദം. അതിന്റെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മലാനന്ദഗിരി ചികിത്സകള്‍ നടത്തിയിരുന്നത്. 1980ല്‍ കാശിയിലെ പ്രസിദ്ധമായ തിലഭാണ്ഡേശ്വരം മഠത്തിലെ സ്വാമി അച്യുതാനന്ദ ഗിരിയില്‍ നിന്നാണ് നിര്‍മലാനന്ദഗിരി സന്യാസിദീക്ഷ സ്വീകരിച്ചത്. അദ്വൈത ഫിലോസഫിയുടെ പ്രചാരകന്‍ കൂടിയായിരുന്നു സ്വാമി. നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

0Shares