സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ രക്ഷാധികാരി; ആരാധകർക്ക് മമ്മൂട്ടി നൽകിയിയിരിക്കുന്നത് കർശന നിർദ്ദേശങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ രക്ഷാധികാരി; ആരാധകർക്ക് മമ്മൂട്ടി നൽകിയിയിരിക്കുന്നത് കർശന നിർദ്ദേശങ്ങൾ

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മമ്മൂട്ടി ആരാധകരുടെ സംഘടനായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഇന്റര്‍നാഷനല്‍ രക്ഷാധികാരിയായി ചുമതലയേറ്റു. കര്‍ശന നിര്‍ദ്ദേശമാണ് ആരാധകർക്ക് മമ്മൂട്ടി നൽകിയിരിക്കുന്നത് എന്ന് സംഘടനാ നേതൃത്വം പറയുന്നു. ചലച്ചിത്ര നിര്‍മ്മാതാവും മമ്മൂട്ടിയുടെ മാനേജരും ആയിട്ടുള്ള എസ് ജോര്‍ജാണ് സഹ രക്ഷാധികാരി. രക്തദാനം , ആദിവാസി ക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പടെ ഒട്ടനവധി കാര്യങ്ങളും ചെയ്തു പോരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിക്കുന്നു. വൃക്ക , നേത്ര , ഹൃദയ രോഗികള്‍ക്കായി വിവിധ ചികിത്സാ പദ്ധതികളാണ് സംഘടനയുടെ പേരില്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്.

ജീവകാരുണ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയെ രക്ഷാധികാരിയാക്കിയതെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തന്നോടുള്ള ഇഷ്ടം സമൂഹത്തിലും സ്വന്തം കുടുംബത്തിലും നന്മയും പ്രയോജനവും ചെയ്തു കൊണ്ടുവേണം തെളിയിക്കാന്‍ എന്ന് മമ്മൂട്ടി ആരാധകർക്ക് നിർദ്ദേശം നൽകി.

0Shares