
സ്വര്‍ണത്തിന് പൊള്ളുന്ന വില. ചരിത്രത്തിലാദ്യമായി സ്വര്‍ണം പവന് 26,000 എത്തിയിരിക്കുന്നു. ഇന്നും സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി 26,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കര്‍ക്കിടകം തുടങ്ങിയതോടെ സ്വര്‍ണത്തിന് വില കുതിച്ചുയരുകയാണ്.

ഇതാദ്യമായാണ് ആഭ്യന്തര വിപണിയില്‍ പവന്‍റെ വില 26,000 രൂപയ്ക്ക് മുകളിലെത്തുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്.
