
മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്. കാന്‍സര്‍ രോഗിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബയോപ്‌സിക്ക് സാമ്പിള്‍ കൊടുത്ത് റിസള്‍ട്ടിനു കാത്തിരിക്കുന്ന സമയത്ത് മോഹനന്‍ വൈദ്യരുടെ അടുത്തേയ്ക്ക് ചികിത്സയ്ക്ക് പോയ യുവാവിനോട് അദ്ദേഹം പറഞ്ഞത് ‘സ്വയംഭോഗം ചെയ്തത് കൊണ്ടാണ് ക്യാന്‍സര്‍’ ഉണ്ടായത് എന്നാണ്.
ക്യാന്‍സര്‍ എന്നു പറയുന്ന രോഗം ഇല്ല എന്നും കവിള് വാര്‍പ്പ്, അര്‍ബുദം തുടങ്ങിയ രോഗങ്ങളാണ് അതെന്നുമാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞതെന്ന് നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മല്ലിപ്പൊടിയും ജീരകവും തേനും പല അളവില്‍ മിക്‌സ് ചെയ്ത് മരുന്നുകളാക്കിയാണ് ക്യാന്‍സറിനു മോഹനന്‍ വൈദ്യര്‍ ചികില്‍സിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു. ‘അലോപ്പതി ചികിത്സ ബിസിനസ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഞങ്ങളുടെ അടുത്ത് നിന്നും ഈ നാട്ടുവൈദ്യ ശിരോമണി വാങ്ങിയത്.

അതിന്‍റെ പകുതിയാണ് ഒരാളിന്‍റെ കയ്യില്‍ നിന്നും വാങ്ങുന്നതെന്ന് കൂട്ടിക്കോളൂ. ആയിരം പേരെങ്കിലും ഒരു ദിവസം ഉണ്ടാകും. അങ്ങനെ ഒരു മാസം കുറഞ്ഞത് പതിനായിരം ആള്‍ക്കാരെ നോക്കിയാല്‍ ഒരു മാസം വൈദ്യരുടെ വരുമാനം 15 കോടി രൂപയാണ്.’- യുവാവ് പറയുന്നു. എല്ലായിടത്തും ചികില്‍സിച്ചു ഭേദമാകാതെ മോഹനന്‍ വൈദ്യരുടെ അടുത്ത് ചെല്ലുന്നവരാണ് എല്ലാവരും എന്ന അദ്ദേഹത്തിന്‍റെ അവകാശവാദം തെറ്റാണെന്നും താന്‍ ചികിത്സയ്ക്ക് പോയത് രോഗത്തിന്‍റെ ആദ്യഘട്ടത്തിലാണെന്നും യുവാവ് പറയുന്നു.
കാലിലായിരുന്നു ക്യാന്‍സര്‍ എന്നും മോഹനന്‍ വൈദ്യരുടെ ചികില്‍സ കൊണ്ട് ട്യൂമര്‍ വലുതായെന്നും കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് ട്യൂമര്‍ വലുതായതെന്നും മഴക്കാലം കഴിയുമ്പോള്‍ രോഗം മാറുമെന്നുമാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞതെന്നും യുവാവ് പറഞ്ഞു.
ഫേസ് ബുക്ക് ലിങ്ക്:
https://www.facebook.com/photo.php?fbid=2814732308556591&set=a.680857181944125&type=3&theater
