സ്വന്തം മകളെ 500 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി; വില്‍ക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing സ്വന്തം മകളെ 500 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി; വില്‍ക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

ബെംഗ്‌ളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണത്ത് രണ്ടുവയസ്സുള്ള മകളെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗ്‌ളൂരു സ്വദേശിയായ വിനോദ് (32) അറസ്റ്റിലായത്. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. 500 രൂപയ്ക്കാണ് ഇയാള്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീരംഗപട്ടണ ബസ്സ്റ്റാന്‍ഡില്‍ വില്‍പ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തശേഷം അനാഥമന്ദിരത്തിന് കൈമാറി. മകളെ സംരക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.

0Shares