
തിരുവനന്തപുരം : നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് ചാങ്ങ കല്‍പ്പടക്കുഴിയിലെ ഒരു വീട്ടമ്മ റവന്യൂ മന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഈ വീട്ടമ്മയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന നാലുസെന്റ്റ് സ്ഥലം വെള്ളനാട് വില്ലേജിലെ ചില ഉദ്യോഗസ്ഥരും മെടുമങ്ങാട് റീസര്‍വെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയും ചേര്‍ന്ന് മറ്റൊരാള്‍ക്ക് കരമൊടുക്കി നല്‍കി എന്നാണ് കുറിപ്പിലെ പ്രധാന പരാമർശം. തന്റെ സ്ഥലം മറ്റൊരാള്‍ സ്വന്തമാക്കുന്നത് കണ്ട് എണ്‍പതുകാരി കമലാഭായി നിയമയുദ്ധം ആരംഭിച്ചു. കോടതി പോലും ഭൂമി കമലാ ഭായിയുടേതെന്ന് വിധിച്ചു. റവന്യൂ വിജിലന്‍സ് അന്വേഷണത്തില്‍ വില്ലേജ് ജീവനക്കാര്‍ക്ക് പറ്റിയ പിശകാണ് വസ്തു മറ്റൊരാളുടെ പേരിലാകാന്‍ കാരണമെന്ന് കണ്ടെത്തി.

പക്ഷെ കമലാഭായിയുടെ പേരിലേക്ക് വസ്തു കരംതീര്‍ത്ത് നല്‍കാന്‍ വില്ലേജ് ജീവനക്കാര്‍ കൂട്ടാകിയില്ല. സ്വന്തം ഭൂമി കരം തീര്‍ത്തു കിട്ടാത്ത ഹൃദയവേദനയോടെ മസങ്ങള്‍ക്ക് മുന്‍പ് അമ്മ മരിച്ചു . ആ അമ്മയുടെ അവസാന ആഗ്രഹമായിരുന്നു ആകെയുള്ള നാലു സെന്റില്‍ അവരുടെ ചിതയൊരുക്കണമെന്നത്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ പോലും എനിക്കായില്ല എന്നും മകൾ ലീല പറഞ്ഞു. കമലാഭായിയുടെ കാലശേഷം വസ്തുവിന്റെ അവകാശിയായ മകള്‍ ലീല മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങി. തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ ഇവര്‍ക്ക് നീതി ഉറപ്പാക്കാനോ അധികൃതര്‍ തയാറാകുന്നില്ല എന്നുമാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന പരാതി.