
കൊറോണ വൈറസ് മാരകമായി പടരുന്ന സാഹചര്യത്തില്‍ സ്വന്തം പൗരന്‍മാരെ രക്ഷിക്കുന്നതിനൊപ്പം അയല്‍ രാജ്യത്തുള്ളവരെയും രക്ഷിച്ച് ഇന്ത്യ. വുഹാനില്‍ നിന്ന് ഇന്ത്യക്കാര്‍ക്കൊപ്പം ഏഴ് മാലദ്വീപ് സ്വദേശികളെയും ഇന്ത്യ സുരക്ഷിതമായി എത്തിച്ചു. 323 ഇന്ത്യക്കാര്‍ക്കൊപ്പമാണ് ഇവരെയും രക്ഷിച്ചുകൊണ്ടു വരാന്‍ ഇന്ത്യ തയ്യാറായത്.

ഇന്ത്യയുടെ ഈ പ്രവര്‍ത്തിക്ക് ട്വിറ്ററിലൂടെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ഉത്തമ ഉദാഹരണം കൂടിയാണിതെന്ന് ഇന്ത്യയെ പുകഴ്ത്തി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
