സ്വന്തം പണമെടുക്കാന്‍ ചാര്‍ജ്: ബാങ്കുകളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ ജനരോക്ഷമുയരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സ്വന്തം പണമെടുക്കാന്‍ ചാര്‍ജ്: ബാങ്കുകളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ ജനരോക്ഷമുയരുന്നു.

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അമിത ചാര്‍ജ് ചുമത്തി സ്വകാര്യ ബാങ്കുകള്‍. ഒരുമാസം നാലു തവണവരെ പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഇല്ല. എന്നാല്‍ അഞ്ചാം തവണ മുതലുള്ള ഓരോ ഇടപാടിനും 150 രൂപ ചുമത്തും. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളാണ് പണമിടപാടിന് ചാര്‍ജ് ഈടാക്കിയത്.

പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും ഇടപാടായി കണക്കാക്കും. കറന്‍സി ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ യത്‌നത്തിനു സഹായകമായാണ് സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകള്‍ ഈ തീരുമാനമെടുത്തത്. ഉപയോക്താക്കള്‍ സ്വന്തം പണം പിന്‍വലിക്കുന്നതിന് വന്‍ ചാര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നു വന്നിരിക്കുന്നത്.

0Shares