കണ്ണൂര്‍: സ്വന്തം നാട്ടില്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വഴിതെറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് പെരളശ്ശേരിയില്‍ നടന്ന എകെജി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിമാറിപ്പോയത്. മമ്പറം കവലയില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം കൂത്തുപറമ്പ് ഭാഗത്തേക്ക് തിരിയുകയായിരുന്നു.

അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് വാഹനം പുറകോട്ടെടുത്ത് യാത്ര തുടരുകയായിരുന്നു. നേരത്തെ മട്ടന്നൂര്‍ നഗരസഭാ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.