
ഭരണഘടനയെ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ഐസിയുവിലാക്കിയെന്ന് അരുന്ധതി റോയ്. പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് അരുന്ധതി പറയുന്നു. എത്ര പേരെ അടിക്കും? എത്രനാള്‍ നിങ്ങള്‍ ഞങ്ങളെ അടിക്കും എന്ന ചോദ്യമാണ് അരുന്ധതി ചോദിക്കുന്നത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്രധാനമന്ത്രി എങ്ങനെയാണ് പൗരത്വത്തിന് രേഖ ചോദിക്കുക എന്നും അരുന്ധതി ആഞ്ഞടിച്ചു.

സ്‌നേഹവും ഐക്യദാര്‍ഢ്യവും വര്‍ഗീയതയെയും ഫാസിസത്തെയും നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുന്ന ദിവസമാണിതെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ ഇപ്പോഴും മുന്നേറുന്നു, ഇന്ത്യ എഴുന്നേറ്റു നില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ തുറന്നുകാട്ടപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടനാവിരുദ്ധമായ സിഎബി, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ എല്ലാവരും പ്രതിഷേധിക്കേണ്ടതുണ്ട്.
ദലിതര്‍, മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ആദിവാസികള്‍, മാര്‍ക്‌സിസ്റ്റുകള്‍, അംബേദ്കറിസ്റ്റുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍, കവികള്‍, ചിത്രകാരന്മാര്‍, ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും അരുന്ധതി പ്രതികരിച്ചു.
