അജ്മീര്‍: രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനിടെ രാജസ്ഥാനിലെ മന്ത്രി മൂത്രശങ്ക തീര്‍ത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററിനു സമീപം. മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികിലെ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. എന്നാല്‍ ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പണ്ട് മുതലേ ഇങ്ങനെയൊകെയല്ലേ അതിനിപ്പം എന്താണ് ഇത്ര തെറ്റെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയും ചെയ്തു. ഇതോടെ റാലി വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് പിന്നീട് വ്യക്തമാക്കി.