
ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ബോംബ് സ്ഫോടനം. 16 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെയാണ് ക്ലാസ് മുറിയിൽ സ്ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.