തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യബസ്സുകള്‍ പണിമുടക്കുകയാണ്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. മിനിമം ചാര്‍ജ്ജ് 9 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.