ഫ്രഞ്ച് പ്രതിരോധ താരമായ ബെഞ്ചമിന്‍ പവാര്‍ഡിനോട് മാപ്പ് പറഞ്ഞ് ജര്‍മ്മന്‍ താരം അന്റോണിയോ റൂഡിഗര്‍. ഇന്നലെ നടന്ന യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ് – ജര്‍മ്മനി മത്സരത്തിലാണ് പാവാര്‍ഡിന് പരിക്കേറ്റത്. മത്സരത്തിനിടെ ഫ്രഞ്ച് താരത്തെ റൂഡിഗര്‍ ടാക്കിള്‍ ചെയ്തത്. സ്ലൈഡിങ് ചലഞ്ചില്‍ പവാര്‍ഡിന്റെ കഴുത്തില്‍ പാടുകള്‍ വന്നിരുന്നു.
പരിക്കേറ്റിട്ടും മത്സരം പൂര്‍ത്തിയാക്കിയാണ് പവാര്‍ഡ് കളം വിട്ടത്. മത്സര ശേഷം പവാര്‍ഡിനോട് ട്വിറ്ററിലൂടെ റൂഡിഗര്‍ മാപ്പുപറയുകയും വേഗത്തിലുള്ള റിക്കവറി ആശംസിക്കുകയും ചെയ്തു. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്.