സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കിയില്ല: ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കിയില്ല: ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു.

ജയ്പൂര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനം നൊന്ത് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. ഫോണ്‍ വാങ്ങിത്തരില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതില്‍ വിഷമിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പാറക്കെട്ടിനുമുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ബണ്ടി ജില്ലയിലെ പരാനാ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളോട് വഴക്കിട്ട് സഹോദരനുമായി വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി സഹോദരന്‍ നോക്കി നില്‍ക്കെ പാറക്കെട്ടിനു മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

0Shares