സ്ഫോടന പരമ്പര: ശ്രീലങ്കയിൽ തിരിച്ചടി ഭീതിയിൽ മുസ്ലീം സമൂഹം; പ്രതിരോധ സെക്രട്ടറിയോടും പോലീസ് മേധാവിയോടും രാജിവയ്ക്കാൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സ്ഫോടന പരമ്പര: ശ്രീലങ്കയിൽ തിരിച്ചടി ഭീതിയിൽ മുസ്ലീം സമൂഹം; പ്രതിരോധ സെക്രട്ടറിയോടും പോലീസ് മേധാവിയോടും രാജിവയ്ക്കാൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളിൽ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന് റിപ്പോർട്ടുകള്‍ക്ക് പിറകെ കടുത്ത നടപടികളുടമായി പ്രസിഡണ്ട് മൈത്രിപാല സിരിസേന. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറിയോടും പോലീസ് തലവനോടും രാജിവയ്ക്കാൻ പ്രസിഡണ്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവർക്കാണ് പ്രസിഡണ്ട് നിർദേശം നൽകിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ ചുമതലകള്‍ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് നടപടി. ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും തടയാൻ സാധിക്കാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

വംശീയ കലാപത്തിന് കുപ്രസിദ്ധി കേട്ട ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക ഭീകര സംഘടനകളാണെന്ന റിപ്പോർട്ടുകൾക്ക് പുറത്ത് വന്നതോടെ രാജ്യത്തെ രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയിലെന്ന് റിപ്പോർട്ട്. മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇതിനോടകം രാജ്യത്ത് വ്യാപകമായിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്യുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ ശ്രീലങ്കയിലെ മുസ്ലിം സമൂഹം അപലപിച്ചിട്ടുണ്ട്.

0Shares