സ്പോര്‍ട് സിലെ ‘ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന്.

  • Post category:news
  • Reading time:1 min read
You are currently viewing സ്പോര്‍ട് സിലെ ‘ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന്.

മൊണോക്കോ: കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. ഫുട്ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റിനോ റൊണാള്‍ഡോയെയും ബാസ്‌ക്കറ്റ്ബോള്‍ താരം ലെബ്റോണ്‍ ജെയിംസിനെയും പിന്തള്ളിയാണ് ഉസൈന്‍ബോള്‍ട്ട് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇത് നാലാം തവണയാണ് ഉസൈന്‍ബോള്‍ട്ട് ലോറസ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

റിയോ ഒളിമ്പിക്സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ പ്രകടനമാണ് ബോള്‍ട്ടിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഫ്രാന്‍സിലെ മോണോക്കോയില്‍ നടന്ന ചടങ്ങില്‍ ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണില്‍ നിന്ന് സ്പോര്‍ട് സിലെ ‘ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് ഉസൈന്‍ ബോള്‍ട്ട് ഏറ്റുവാങ്ങി.

0Shares