ഗോവ: സ്പാനിഷ് താരം ഫെറന്‍ കൊറോമിനസ് ഐ.എസ്.എല്ലി.ലേക്ക്. മുന്‍ എസ്പാന്യോള്‍ താരമായ കൊറോമിനസിനെ എഫ്.സി ഗോവയാണ് സ്വന്തമാക്കിയത്. എസ്പാന്യോളിന്റെ വിങ്ങിലും മുന്നേറ്റത്തിലും 10 വര്‍ഷത്തോളം കളിച്ച താരമാണ് കൊറോ എന്നറിയപ്പെടുന്ന കൊറോമിനസ്.

200ലധികം മല്‍സരങ്ങളില്‍ എസ്പാന്യോളിന്റ ജേഴ്സിയണിഞ്ഞിട്ടുള്ള താരം കോപ ഡെല്‍ റേ ചാംപ്യന്‍ഷിപ്പും യൂറോപ ലീഗ് റണ്ണേഴ്സ് അപ്പും നേടിയിട്ടുണ്ട്. ഒസാസുന, എല്‍ചി, മല്ലോര്‍കാ ക്ലബ്ബുകളുടേയും ജേഴ്സി അണിഞ്ഞിട്ടുണ്ട്.