സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹം; കോന്നി ഉപതിരഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ഉത്തരവാദിത്വം അടൂര്‍ പ്രകാശിനെന്ന് മുല്ലപ്പള്ളി

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹം; കോന്നി ഉപതിരഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ഉത്തരവാദിത്വം അടൂര്‍ പ്രകാശിനെന്ന് മുല്ലപ്പള്ളി

കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹിച്ച അടൂര്‍ പ്രകാശ് എം.പിക്കെന്ന് കെ. പി. സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോന്നിയില്‍ വിജയിച്ചാല്‍ അതിന്‍റെ ക്രെഡിറ്റ് വലിയൊരളവ് താങ്കള്‍ക്കാണെന്നും പരാജയം സംഭവിച്ചു കഴിഞ്ഞാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അടൂര്‍ പ്രകാശിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വളരെ ആത്മാര്‍ഥമായാണ് അടൂര്‍ പ്രകാശ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി. ഡി. ജെ. എസ് അരൂരില്‍ സി. പി. എമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യു. ഡി. എഫ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ബി. ഡി. ജെ. എസിനെ മുന്നണിയിലെടുക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അതു സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അമിത ആത്മവിശ്വാസം, പടലപ്പിണക്കം എന്നിവയാണ് പാലായിലെ പരാജയത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്-ബി. ജെ. പി ബന്ധത്തിന് സി. പി .എം തെളിവു നല്‍കിയാല്‍ തന്‍റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares